ഇൻസ്റ്റഗ്രാം റീലുകളുടെ സമയപരിധി കൂട്ടാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടിക് ടോക്, യൂട്യൂബ് എന്നിവയുമായി മത്സരിക്കുന്നതിനാണ് മാറ്റം കൊണ്ടുവരുന്നതെന്ന് പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. ഡെവലപ്പർ അലക്സാൺഡ്രോ പാലൂസിയാണ് എക്‌സിലൂടെ ഈ വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിന്റെ പ്രധാനപെട്ട എതിരാളികൾ 2022 ൽ തന്നെ ഹ്രസ്വ വീഡിയോ പരിധി 10 മിനിറ്റായി ഉയർത്തിയിരുന്നു.
പുതിയ അപ്ഡേഷൻ ഇൻസ്റ്റാഗ്രാമിൽ വരുന്നതോട് കൂടി കണ്ടന്റ് ക്രിയേറ്റർമാർക്ക് വിനോദ വീഡിയോകൾ, പാചകം, ബ്യൂട്ടി വീഡിയോസ് എന്നിവ പോസ്റ്റ് ചെയ്യാനാകും. എന്നാൽ ഈ പുതിയ അപ്ഡേഷൻ എന്ന് വരുമെന്നതിനെ കുറിച്ച് ഇൻസ്റ്റാഗ്രാം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2010 ഒക്ടോബറിൽ ഇറങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് ഇൻസ്റ്റാഗ്രാം. പിന്തുടരുന്നവർക്ക് വിനോദവും അറിവും പകരുന്ന റീലുകൾ നിർമിക്കാൻ ഈ ആപ്പിൽ കഴിയും.

