മണിപ്പൂരിൽ വീണ്ടും അക്രമം; വെടിവെയ്പ്പിൽ പരിക്കേറ്റ 3 പേർ മരണപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമം. സംസ്ഥാനത്ത് വെടിവെയ്പ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം വെടിവെയ്പ്പിൽ പരിക്കേറ്റ 3 പേർ മരണപ്പെട്ടു. ബുധനാഴ്ച നെൽപ്പാടത്ത് പണിക്കെത്തിയ കർഷകർക്കുനേരെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ഇതിൽ 2 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 2 പേർ ജവാൻമാർക്കും 5 പേർ കർഷകരുമാണ്.

ചുരചന്ദ്പുർ, ബിഷ്ണുപുർ ജില്ലകളുടെ അതിർത്തിമേഖലയിലായിരുന്നു വെടിവയ്പ്പ് നടന്നത്. കുക്കികൾക്ക് സ്വാധീനമുള്ള മേഖലയാണ് ചുരചന്ദ്പുർ. ബിഷ്ണുപുർ മെയ്തെയ് വിഭാഗത്തിനു സ്വാധീനമുള്ള മേഖലയാണ്. ഈ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി വെടിവെയ്പ്പ് തുടരുകയാണ്.

അതേസമയം, മണിപ്പൂരിൽ, കഴിഞ്ഞ ദിവസം നിരവധി ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. മണിപ്പൂരിൽ ആയുധങ്ങൾ തിരിച്ചുപിടിക്കുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസും സൈന്യവും ശക്തമാക്കിയിട്ടുണ്ട്.