ചാന്ദ്രയാൻ -3 യുടെ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ

ന്യൂഡൽഹി : ചന്ദ്രോപരിതലത്തിലെ ചാന്ദ്രയാൻ-3യുടെ പ്രഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം പുറത്ത് വിട്ടു. റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയതെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

ഇന്ന് രാവിലെയാണ് പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തിയത്. ” ഇമേജ് ഓഫ് മിഷൻ ” സാധ്യമാക്കിയത് റോവറിലെ നാവിഗേഷൻ ക്യാമറയാണ്. ചാന്ദ്രയാൻ-3 ദൗത്യത്തിത്തു നാവിഗേഷൻ ക്യാമറകൾ വികസിപ്പിച്ചത് ലബോറട്ടറി ഫോർ ഇലക്ട്രോ – ഒപ്റ്റിക്സ് സിസ്റ്റം ( LEOS) ആണ്.