ന്യൂഡൽഹി: ബംഗാളിൽ അനധികൃത പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. എട്ടുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.
നോർത്ത് 24 പർഗനാസ് ജില്ലയിൽ ദുട്ടപുകുരിൽ വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണ ശാലയിയിലാണ് പൊട്ടിത്തെറി നടന്നത്. നിരവധിപേർ അപകടസമയത്ത് ജോലി ചെയ്തിരുന്നു. പൊട്ടിത്തെറിയിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു. പടക്കനിർമാണത്തിനുളള വസ്തുക്കൾ വൻതോതിൽ സൂക്ഷിച്ചതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.
പൊട്ടിത്തെറിയിൽ സമീപത്തെ വീടുകൾക്കടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്.

