കൊൽക്കത്ത : ഡ്യൂറന്‍ഡ് കപ്പിൽ തോൽവി ഏറ്റുവാങ്ങി ഗോകുലം. ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിന് രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം കേരള തോറ്റത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു . തുടക്കത്തിൽ തിരിച്ചടിച്ചു നിന്നെങ്കിലും ആദ്യപകുതിക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ പ്രതിരോധിക്കാൻ ഗോകുലത്തിന് കഴിഞ്ഞില്ല.
ബൗബ അമീനുവിന്റെ ഹെഡ്ഡറിലൂടെ 57 മത്തെ മിനിറ്റിൽ ഗോൾ അടിച്ച് ഗോകുലം ഈസ്റ്റ് ബംഗാളിന് ഒപ്പം എത്തി. അഭിജിത്ത് നൽകിയ ക്രോസ് ആയിരുന്നു ബൗബ ഹെഡറിലൂടെ വലയിലാക്കിയത്. എന്നാൽ 77 മത്തെ മിനിറ്റിലുള്ള ബൗബയുടെ തന്നെ സെൽഫ് ഗോളാണ് ഗോകുലത്തിന് വില്ലൻ ആയത്. ഇതോടെ ഈസ്റ്റ് ബംഗാൾ കളിയിൽ ലീഡ് പിടിച്ച് അവസാന നാലിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

