കനത്ത മഴയെ തുടർന്ന് ഇന്ത്യ -അയർലൻഡ് മൂന്നാം ട്വന്റി-20 ടോസ് പോലുമിടാതെ ഉപേക്ഷിച്ചു

ഇന്ത്യ -അയർലൻഡ് മൂന്നാം ട്വന്റി -20 മത്സരം കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മത്സരമെങ്കിലും ജയിക്കണമെന്ന അയർലൻഡിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. പ്ലേയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ നായകനായി പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയെയാണ്.

ഇതോടെ ഏഷ്യ കപ്പ്, ഏഷ്യൻ ഗെയിംസ് എന്നീ ലോകകപ്പ് ടൂര്ണമെന്റുകൾക്ക് മുൻപ് ഇന്ത്യൻ ടീം കളിക്കേണ്ടിയിരുന്ന അവസാന ട്വന്റി-20 മത്സരമാണ് ഉപേക്ഷിച്ചിരിക്കുന്നത്. അതു കൊണ്ട് ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനും ഫോം നഷ്ടപ്പെട്ട താരങ്ങൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള അവസാന അവസരമാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.