വൈദ്യുതി പ്രതിസന്ധി; ലോഡ് ഷെഡിങ് വേണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്. ഇക്കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.

ഓഗസ്റ്റ് 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. ഇതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന കാര്യവും മുഖ്യമന്ത്രി തീരുമാനിക്കും.