യോഗി ആദിത്യനാഥിന്റെ കാൽ തൊട്ടു തൊഴുത സംഭവം ;തമിഴ് നടൻ രജനിയെ പരിഹസിച്ച് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ സന്ദർശിക്കവെ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച് ഉപചാരം പ്രകടനം നടത്തിയ രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻ കുട്ടി രംഗത്തെത്തി. ‘കുനിയുന്നതും നിവരുന്നതും നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹുകും , ജയിലർ എന്നീ ഹാഷ്ടാഗുകളിൽ വന്ന പോസ്റ്റിൽ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

രജനിയുടെ പ്രവൃത്തി ശരിയല്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. നേരത്തെ ജയിലർ കണ്ട ശേഷവും മന്ത്രി ശിവൻ കുട്ടി സോഷ്യൽ മീഡിയയിലൂടെ പ്രതികരണം അറിയിച്ചിരുന്നു. ജയിലർ വിനായകന്റെ സിനിമയാണെന്നായിരുന്നു മന്ത്രി അന്ന് അഭിപ്രായപ്പെട്ടത്. അതെ സമയം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ രജനികാന്ത് അദ്ദേഹത്തിനൊപ്പം ജയിലർ സിനിമ കണ്ട ശേഷം അയോധ്യയിലേക്ക് യാത്ര തിരിച്ചു.