ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ആപ്പായി എക്‌സിനെ മാറ്റാനൊരുങ്ങുകയാണ് എലോൺ മസ്ക്. പണമിടപാടുകൾ നടത്തുന്നത് മുതൽ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാൻ വരെ കഴിയുന്ന ചൈനയുടെ വി ചാറ്റ് ആപ്പ് പോലെ യായിരിക്കും എക്‌സിനെ മസ്ക് മാറ്റിയെടുക്കുന്നത്. മൈക്രോ ബ്ലോഗിംഗ് സാധ്യമാക്കിയിരുന്ന ട്വിറ്റർ മാറ്റങ്ങളിലൂടെ പതിയെ എക്സായി രൂപാന്തരപ്പെടുകയാണ്. ഉടൻ എക്സ് ജോലികളുടെ ഒഴിവുകൾ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിയുന്നത്.
ലിങ്ക്ഡ് ഇൻ, നൗക്കരി. കോം പോലെയുള്ള വെബ്സൈറ്റുകളുമായിഎക്സ് മത്സരിക്കാൻ ഒരുങ്ങുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനോടകം എക്സ് ഹൈറിങ് എന്ന ഹാൻഡിലിൽ ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയെന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന എക്സ് ഡെയിലി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇവ എക്സിലും യുഎസിലും മാത്രമേ ദൃശ്യമാകുവെന്നും വൈകാതെ ലോകത്തെല്ലായിടത്തും വ്യാപിപ്പിച്ചേക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

