വാട്സ് ആപ്പിൽ ചിത്രങ്ങളും വീഡിയോയും അയച്ചാൽ ക്വാളിറ്റി നഷ്ടമാകുമെന്നത് എല്ലാ ഉപഭോക്താൾക്കളുടെയും പരാതിയാണ്. എന്നാൽ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ. ഫോട്ടോ ഷെയർ ചെയ്യാനുള്ള സംവിധാനം അപ്ഡേറ്റ് ചെയ്‌തിരിക്കുന്നുവെന്നാണ് മെറ്റാ ഡയറക്ടർ മാർക്ക് സർക്കർബർഗ് പറയുന്നത്. ഇതോടെ ഹൈ ഡെഫനിഷനിലുള്ള ചിത്രങ്ങളും വിഡിയോകളും ഇനി മുതൽ വാട്സാപ്പിൽ ഷെയർ ചെയ്യാനാവും. ഇവ രാജ്യാന്തര തലത്തിൽ ഉടൻ ലഭ്യമാവുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
എച്ച് ഡി സ്റ്റാൻഡേർഡിലുള്ള ചിത്രങ്ങൾ അയിക്കാനായി ക്രോപ്പ് ടൂളിനടുത്തായാണ് പുതിയ ഓപ്‌ഷൻ കൊടുത്തിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാൻ കഴിയുന്നതിനാൽ കണക്ടിവിറ്റി കുറഞ്ഞാലും സ്റ്റാൻഡേർഡ് പതിപ്പ് മാറ്റണോ വേണ്ടയോ അതോ എച്ച് ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്നത് ഫോട്ടോ ബൈ ഫോട്ടോ അടിസ്ഥാനത്തിൽ നമുക്ക് തീരുമാനിക്കാം. ചിത്രങ്ങളുടെയും വീഡിയോയുടെയും സുരക്ഷ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സംവിധാനം ഉപയോഗിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്.

