ഭൂപതിവ് ചട്ടങ്ങൾ മാത്യു കുഴൽ നാടൻ എംഎൽഎ ലംഘിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

തിരുവനന്തപുരം : പാർപ്പിടം നിർമ്മിക്കാനായി റവന്യൂ വകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റി മാത്യു കുഴൽ നാടൻ എം എൽ എ. ഇത്തരത്തിൽ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ചെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രമുഖ മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ തന്റെ മുൻ ഭൂവുടമ ഒരുതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തിയിട്ടില്ലെന്നും കെട്ടിടം പാർപ്പിട ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. നിലവിൽ റിസോർട്ടായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ താമസിക്കുന്നതിന് 5000 രൂപ മുതൽ 15,000 രൂപ വരെയാണ് ഈടാക്കുന്നത്.

റിസോർട്ട് നിർമ്മിക്കാനല്ല വീട് വയ്ക്കുന്നതിനാണ് കെട്ടിടം വാങ്ങിയതെന്ന് എംഎൽഎ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. 1964ലെ ഭൂപതിവ് ചട്ട പ്രകാരമുള്ള എൽ എ പട്ടയമാണ് ഇതൊന്നും കുഴൽ നാടൻ പ്രതികരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ലഭിച്ച ഭൂമിയിൽ വീട് വയ്ക്കാനും കൃഷി ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ എന്ന ചട്ടത്തിലാണിപ്പോൾ മാത്യു ലംഘനം നടത്തിയിരിക്കുന്നത്.