തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടികാട്ടി സി പി എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി രംഗത്ത്. മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഉണ്ടായത് അപഹാസ്യ പരമായ ആക്ഷേപമാണെനും കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ട് ആണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനങ്ങൾ എടക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം വന്നു കഴിഞ്ഞെന്നും യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക് കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ വിജയന്റെ മാസപ്പടി വിവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിൽ ക്ഷുഭിതനായ മന്ത്രി മുഹമ്മദ് റിയാസ് വിവാദത്തെ പൂർണമായും അവഗണിച്ചു. മാസപ്പടി വിവാദം പാടെ അവഗണിക്കാം എന്നുള്ള ഉറച്ച നിലപാടിലാണ് മന്ത്രിമാർ. യു ഡി എഫ് ഇതിനെതിരെ ശക്തമായ നിലപാടുകൾ എടക്കുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. നിലവിലെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ പുതുപ്പള്ളിയിലും യു ഡി എഫ് മാസപ്പടി വിവാദം ഉയർത്തിക്കാട്ടിയില്ല.

