ലണ്ടൻ : കൗണ്ടി ഏകദിനത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് രണ്ടാം മത്സരത്തിലും സെഞ്ച്വറി ലഭിച്ചു. രണ്ടാമത്തെ മത്സരത്തിൽ 76 പന്തിൽ 125 റൺസാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റ് ജയം സ്വന്തമാക്കി. 15 ഫോറും 7 സിക്‌സോടും കൂടിയായിരുന്നു ഇന്നിങ്‌സ്.
നോർതാംപ് ടെൻഷറിന് മുന്നിൽ ആദ്യം ബാറ്റ് ചെയ്ത് ഡെറം 199 റൺസിന്റെ വിജയലക്ഷ്യമാണ് കണ്ടത്. ഓപ്പണറായി ഇറങ്ങി ആദ്യം മുതൽ മികച്ച പ്രകടനം കാഴ്ച്ച വച്ച പൃഥ്വി ഷാ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ പത്താം ശതകമാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചത്തെ മാച്ചിൽ സോമർ സെറ്റിനെതിരായ മത്സരത്തിൽ പൃഥ്വി ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

