തിരുപ്പതിയിൽ തീർത്ഥാടനത്തിന് പോയ 6 വയസ്സുകാരിയെ പുലികടിച്ചു കൊന്നു

ഹൈദരാബാദ് : തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ സംഘത്തിലെ 6 വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശിയായ ലക്ഷിത എന്ന കുട്ടിയെയാണ് പുലി ആക്രമിച്ച് കൊന്നത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം നടന്നു പോകവെയായിരുന്നു പുലിയുടെ ആക്രമണം.

രക്ഷിതാക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ട് പോയിരുന്നു. പോലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു മൃതദേഹം. കഴിഞ്ഞ മാസവും തിരുപ്പതിയിൽ കുട്ടിയെ പുലി ആക്രമിച്ചിരുന്നു.