പുതുപ്പള്ളി തെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്

കോട്ടയം : പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്. സംസ്ഥാന കമ്മിറ്റി ഇതിന് അംഗീകാരം നൽകിയാൽ ജെയ്ക് സി തോമസ് തന്നെ പുതുപ്പള്ളിയിൽ മത്സരിക്കും. ജെയ്ക് മികച്ച സ്ഥാനാർത്ഥിയാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ.

കഴിഞ്ഞ രണ്ടു തിരഞ്ഞൈടുപ്പുകളിൽ പുതുപ്പള്ളിയിൽ മത്സരിച്ച വ്യക്തിയാണ് ജെയ്ക്. അതേസമയം, ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘടനാപരമായ പ്രവർത്തനം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി. സി പി എം സ്ഥാനാർത്ഥി പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും ജയരാജൻ അറിയിച്ചിരുന്നു.

സ്ഥാനാർഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും നേരത്തെ മന്ത്രി വി എൻ വാസവനും പറഞ്ഞിരുന്നു.