ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് രജനികാന്തിന്റെ ജയിലർ

രജനികാന്ത് നായകനായ ജയിലർ സിനിമ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമയുടെ ലോകം മുഴുവനായുള്ള കളക്ഷൻ 95 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിൻറെ ഒരു ദിവസത്തെ വരുമാനം 65 കോടിയാണ്. കേരളത്തിൽ മുന്നൂറോളം തീയറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനത്തിൽ ഏറ്റവുമധികം കേരളത്തിൽ കളക്‌ഷൻ നേടിയ തമിഴ് ചിത്രമായി ജയിലർ മാറി കഴിഞ്ഞു. തമിഴ്‌നാട്ടിൽ ചിത്രം ഒരു ദിവസം കൊണ്ട് നേടിയത് 29 കോടിയാണ്.

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനി നിറഞ്ഞാടുമ്പോൾ മാത്യുസ് എന്ന അധോലോക നായകനായി മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും ചിത്രത്തിലുണ്ട്. ബീസ്റ്റ് സിനിമയിലൂടെ അനുഭവിച്ച നെൽസന്റെ ക്ഷീണം ജയിലർ മാറ്റിയിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. തമന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രമ്യാകൃഷ്ണൻ, ജാക്കി ഷ്റോഫ്, വിനായകൻ, ശിവ് രാജ് കുമാർ, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.