കെ-ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്; ഐടി മന്ത്രി കേരളം സന്ദർശിച്ചു

തിരുവനന്തപുരം: കെ ഫോണിനെക്കുറിച്ച് പഠിക്കാൻ തമിഴ്‌നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ കേരളം സന്ദർശിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും കെ ഫോണിനെക്കുറിച്ചു വിശദമായി ചർച്ച നടത്തുകയും ചെയ്തു.

തമിഴ്‌നാട് ഫൈബർ ഒപ്റ്റിക്ക് നെറ്റ് വർക്ക് എന്ന പേരിലാണ് തമിഴ്‌നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു കേരളത്തിന്റെ എല്ലാ മാർഗനിർദ്ദേശങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ആത്മാർത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കുമായി ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് പരസ്പരം ഉറപ്പു നൽകുകയും ചെയ്തു.