മലപ്പുറം : മുഖ്യമന്ത്രിയുടെ മകൾ കരി മണൽ കമ്പനിയിൽ നിന്ന് കോടികൾ മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിച്ചു കളഞ്ഞെന്ന് കെ സുരേന്ദ്രൻ. കമ്പനിക്ക് കുടുംബവുമായുള്ള ഡീൽ വ്യക്തമാക്കണമെന്ന് കുറ്റിപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പണം കിട്ടിയത് എന്തിനാണ്?, പണം നൽകിയതിലൂടെ കമ്പനിക്ക് കിട്ടിയ നേട്ടമെന്താണ് ? ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരണം നടത്തിയേ മതിയാകൂവെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ഹരിശ്ചന്ദ്രൻ ആണെന്ന് സ്വയം ധരിക്കുന്ന യെച്ചൂരി ഈ വിഷയത്തിൽ മാപ്പ് പറയണം.
അഴിമതി നിരോധന നിയമപ്രകാരം ഗുരുതരമായ കുറ്റം നടന്നതിനാൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ല. പുനർജനി തട്ടിപ്പ് നടത്തിയ വിവരങ്ങൾ പിണറായിയുടെ കൈയ്യിലുള്ളതിനാൽ സതീശൻ പ്രതിപക്ഷ നേതാവാവാതെ ഭരണകക്ഷി നേതാവാകുകയാണ്. എന്നിങ്ങനെയായിരുന്നു വിഷയത്തിൽ ബി ജെ പി സംസ്ഥാനാധ്യക്ഷന്റെ പ്രതികരണം. ബി ജെ പി ഗണപതി അധിക്ഷേപത്തിനെതിരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

