തിരുവനന്തപുരം: എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് എംഎൽഎയെ പുറത്താക്കി. എൻസിപിയിൽ ഭിന്നതയെന്ന ചർച്ചകൾക്കിടെയാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.
മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്.
സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളാണ് തോമസ് കെ തോമസ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ, എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ എന്നിവർ ദേശീയ നേതൃതത്തോട് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ് കെ തോമസ് എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എൻസിപിയിൽ തർക്കം രൂക്ഷമായത്. പിന്നീടാണ് സംസ്ഥാന നേതാക്കൾ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന് കത്തയച്ചത്.

