ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പുഴൽ ജയിലിൽ എത്തിയാണ് സെന്തിലിനെ ഇഡി കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
അതേസമയം, സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വിട്ട് നേരത്തെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയാൻ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
2021 ജൂലൈയിലാണ് സെന്തിൽ ബാലാജിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്തത്.

