ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കാൻ നിയമം കൊണ്ട് വരണം ; ഹൈക്കോടതി

കൊച്ചി : കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടനയിലെ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി. ചെറിയ പ്രായത്തിൽ അവരുടെ അനുവാദം പോലുമില്ലാതെ നടക്കുന്ന ശസ്ത്രക്രിയകൾ സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഇത്തരം രീതികൾ നിയന്ത്രിക്കാൻ മൂന്നു മാസത്തിനുള്ളിൽ നിയമം കൊണ്ട് വരണമെന്നും കോടതി നിർദ്ദേശം നൽകി. വ്യക്തിപരമായി അവരിലുണ്ടാക്കുന്ന ഇത്തരം മാറ്റങ്ങൾ മാനസികവും വൈകാരികവുമായി ഭാവിയിൽ ബാധിച്ചേക്കുമെന്നും കോടതി വ്യക്തമാക്കി.

ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വേണ്ടി അനുമതി തേടിയ കുട്ടിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഈ വിഷയത്തിൽ സംസാരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിയുടെ ആരോഗ്യനില, മനോ നില എന്നിവയെപ്പറ്റി പഠിച്ച ശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം അനുമതി നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.