ഒരാഴ്ചയ്ക്ക് മുൻപായിരുന്നു എലോൺ മസ്ക് ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി മാറ്റിയത്. ഇതോടെ കമ്പനി എക്സ് ബ്രാൻഡിംഗ് നടപ്പാക്കാനുള്ള പദ്ധതികളുമായി നീങ്ങിയിരുന്നു. എന്നാൽ സാൻ ഫ്രാൻസിസ്കോയിലെ ഓഫീസിന്റെ മുകളിലത്തെ ലോഗോയാണ് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് നീക്കിയത്. എക്സ് ലോഗോയിലെ വെളിച്ചം രാത്രി ശല്യപ്പെടുത്തുന്നുവെന്നാണ് പ്രദേശവാസികൾ പരാതി നൽകിയത്.
ഒരാഴ്ചയ്ക്കിടെ 24 പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് അധികൃതർ എലോൺ മസ്കുമായി സംസാരിച്ചത്. ട്വിറ്ററിന്റെ ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് നോട്ടീസ് നൽകിയതായി ബിൽഡിങ് ഇൻസ്പെക്ഷൻ ടീം നേരത്തെ അറിയിച്ചിരുന്നു ഇരുപത്തിനാലോളം പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തതെന്നും കെട്ടിട ഉടമയ്ക്ക് പിഴചുമത്തിയെന്നും അധികൃതർ അറിയിച്ചു.

