തിരുവനന്തപുരം : മിത്ത് വിവാദവുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ തുടർ പ്രക്ഷോഭങ്ങൾ നടപ്പാക്കാനൊരുങ്ങി എൻ എസ് എസ്. എം വി ഗോവിന്ദൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ സ്പീക്കറും തിരുത്തിന് തയ്യാറാകണമെന്നാണ് എൻ എസ് എസ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ വിവാദം എങ്ങനെ പരിഹരിക്കുമെന്ന് കരുതി നെട്ടോട്ടത്തിലാണ് സർക്കാർ. എൻ എസ് എസ് സംഘടനയ്ക്ക് പിന്തുണയുമായെത്തിയവരെല്ലാം ഇടത് വിരോധികളാണെന്ന് കരുതുകയാണ് സി പി എം.
ഇത് മനസിലാക്കിയതോടെയാണ് പ്രസ്താവന മയപ്പെടുത്തി സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. എന്നാൽ ഗോവിന്ദൻ മാഷിന്റെ നിലപാട് മാറ്റത്തോടെ ബുദ്ധിപരമായി കരുക്കൾ നീക്കി ഷംസീറിനോടും തിരുത്തൽ ആവശ്യപ്പെടുകയാണ് എൻ എസ് എസ്. ഈ ആവശ്യം ഉന്നയിച്ച് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേർന്ന് പ്രക്ഷോഭത്തിന് രൂപം നൽകും.

