മതവിശ്വാസങ്ങളുടെയും വസ്ത്ര ധാരണങ്ങളുടെയും പേരിൽ എന്നെ വിമർശിക്കുന്നത് ഞാൻ കാര്യമാക്കാറില്ല ; സാറ അലി ഖാൻ

സെയ്ഫ് അലിഖാൻറെയും അമൃത സിംഗിന്റെയും മകളാണ് താര പുത്രിയായ സാറ അലി ഖാൻ. മികച്ച അഭിനയത്തിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് പ്രതികരിച്ചിരിക്കുകയാണ് നടി. താനിപ്പോഴും റഷ്യൻ ചരിത്രം പഠിക്കാൻ കൊളംബിയയിലേക്ക് പോയ പെൺകുട്ടിയാണ്. എന്നെ പറ്റി എനിക്കുള്ള തിരിച്ചറിവും മറ്റുള്ളവർ പറയുന്ന അഭിപ്രായവും കൂട്ടി ചേർത്ത് ഞാൻ വിലയിരുത്താറുണ്ട്.

എന്റെ ജോലിയുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള വിമർശനനവും ഞാൻ സ്വീകരിക്കും. എന്നാൽ വ്യക്തി ജീവിതത്തിലെ കാര്യങ്ങളായ മതം, വസ്ത്ര ധാരണം ഇതിനെപ്പറ്റിയൊക്കെ പറഞ്ഞാൽ ഞാൻ അവയൊന്നും കാര്യമാക്കില്ല എന്നാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ അതിഥി വേഷമാണ് സാറ അവസാനം ചെയ്തത്. അനുരാഗ് ബസുവിന്റെ ചിത്രമായ മെട്രോ ഇൻ ദിനോം, കണ്ണൻ അയ്യരുടെ ഏ വധൻ മേരെ വധൻ എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.