കേസിൽ സ്റ്റേ ലഭിച്ചെന്ന് കരുതി രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് അനിൽ ആൻ്റണി

ന്യൂ ഡൽഹി : അപകീർത്തി കേസിൽ സുപ്രീം കോടതി സ്റ്റേ നൽകിയെന്ന് കരുതി രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാവുന്നില്ലെന്ന് അനിൽ ആൻ്റണി. സ്റ്റേ കോടതി നൽകിയാലും തെറ്റ് ചെയ്തത് നിലനില്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധിയിൽ അനിലിന്റെ പ്രതികരണം. പ്രതിപക്ഷത്തുള്ളവർക്ക് അനുകൂല വിധി വന്നാൽ അവർ കോടതിയെ പുകഴ്ത്തുമെന്നും വിധി അനുകൂലമല്ലെങ്കിൽ കോടതിയെ ആക്ഷേപിക്കുമെന്നും അനിൽ വിമർശിച്ചു.

ഭാരതീയ ജനത പാർട്ടി ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെയും സ്ഥാപനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. അപ്പോൾ അനുകൂല സാഹചര്യം വന്നാലും പ്രതികൂല സാഹചര്യം വന്നാലും ഞങ്ങൾ നേരിടുമെന്ന് അനിൽ വ്യക്തമാക്കി. അടുത്തിടെയായിരുന്നു കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആന്റണിയെ ബി ജെ പി അവരുടെ നാഷണൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്