സി പി എം വർഗീയതയ്ക്ക് കൂട്ട് നിൽക്കുന്നുവെന്നത് ശുദ്ധ അസംബന്ധമാണെന്ന് ഗോവിന്ദൻ

ന്യൂ ഡൽഹി : ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരേ സ്വരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശന്റെ ഉള്ളിലെ വർഗീയത അയാൾ അറിയാതെ തന്നെ പുറത്ത് വന്നു. സി പി എം വർഗീയതയ്ക്ക് ചൂട്ടു പിടിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. വാതിലുകൾ എല്ലാം തുറക്കപ്പെടട്ടെ, വിചാര ധാരണകൾ പ്രവേശിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞതിനെ ഞാൻ ഉദ്ധരിച്ചപ്പോഴാണ് സി പി എം വർഗീയത പുലർത്തുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞത്.

കെ സുരേന്ദ്രനെ പോലെയുള്ളവർ വർഗീയതയെ രാഷ്ട്രീയത്തിൽ ഉയർത്തി പിടിക്കുന്നവരാണ്. അദ്ദേഹത്തിന്റെ ഉള്ളിലെ വർഗീയതയെ ആര് ചൂണ്ടി കാണിച്ചാലും മറ്റെന്തെങ്കിലും പറഞ്ഞു സുരേന്ദ്രൻ അതിനെ മറികടക്കും. സുരേന്ദ്രന്റെ ഓരോവാക്കിലും വർഗീയതയുണ്ട് എന്നിങ്ങനെയായിരുന്നു ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.