ധനുഷിന്റെ പുതിയ സിനിമ ക്യാപ്റ്റൻ മില്ലറിന്റെ ടീസർ പുറത്തിറങ്ങി

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ ടീസർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ ഇറങ്ങിയത്.ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഡിസംബർ 15 ന് റിലീസ് ആവുന്ന ചിത്രത്തിന്റെ ടീസറിന് വമ്പിച്ച ജന സ്വീകാര്യതയാണ് ലഭിക്കുന്നത്.

അരുൺ മാതേശ്വരൻ തിരക്കഥയും സംവിധാവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. താരത്തിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ രാജ് കുമാർ, സുന്ദിപ് കിഷൻ ജോൺ കൊക്കെൻ, നിവേദിത സതീഷ് തുടങ്ങിയവർ പ്രധാന വേഷമിടുന്നു.