മുംബൈ : പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കു മറുപടി നൽകി ഉദ്ധവ് താക്കറെ രാജ്യത്തെയും ജനാധിപധ്യത്തെയുംസംരക്ഷിക്കുക എന്നതാണ് സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും തലപ്പത്തു ആര് വേണമെന്നത് ഇപ്പോൾ പരിഗണിക്കുന്ന വിഷയമല്ലെന്നും ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു. അപ്രസക്തരായ നേതാക്കെളെത്തി നേതൃ ശേഷി ഉയർന്ന സംഭവങ്ങൾ എത്രെയോ ചരിത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
രാജീവ് ഗാന്ധിയുടെ മരണ ശേഷം പ്രധാമന്ത്രിയായെത്തിയ നരസിംഹ റാവുവിന്റെ മികവ് ഉദ്ധവ് ചൂണ്ടിക്കാട്ടി. അതിനോടൊപ്പം രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെ കേൾക്കാനുള്ള കഴിവിനെയും ശാന്തതയെയും അദ്ദേഹം പുകഴ്ത്തി സംസാരിച്ചു. ബി ജെ പി യെ നേരിടാൻ കോൺഗ്രസ് രൂപീകരിച്ച സഖ്യത്തിൽ 26 രാഷ്ട്രീയ പാർട്ടികളാണുള്ളത്.

