തിരുവനന്തപുരം : കേരള സർക്കാരിന്റെ മദ്യനയം ദുരന്തത്തിൽ കലാശിക്കുമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സംസ്ഥാനത്തു കുറ്റകൃത്യങ്ങളും റോഡ് അപകടങ്ങളും വർധിക്കുമ്പോൾ സർക്കാരിന്റെ മദ്യ ഉത്പാദനം കൂട്ടണം എന്ന നയം വലിയ വിപത്ത് ഉണ്ടാക്കുമെന്ന് സുധീരൻ അഭിപ്രായപ്പെട്ടു. സമ്പൂർണ മദ്യ നിരോധനം കേരളത്തിൽ വേണമെന്ന് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നതായും മദ്യ നിരോധനത്തിന്റെ വ്യാപനമാണ് തങ്ങൾ നടപ്പിലാക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. സർക്കാരിന്റെ മദ്യ നയത്തിൽ എ ഐ ടി യു സി യും രംഗത്ത് വന്നിട്ടുണ്ട്.
പുതിയ മദ്യ നയം കള്ള് ചെത്ത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവർ പറയുന്നത്. കള്ള് ചെത്ത് തൊഴിലാളികൾക്കായി ടോഡി ബോർഡ് നിർമിക്കുമെന്ന് പറഞ്ഞ മന്ത്രി എം ബി രാജേഷ് പുതിയ മദ്യ നയം അവരെ ബാധിക്കില്ലെന് ഉറപ്പ് നൽകി. ജനങ്ങൾ നശിക്കട്ടെ എന്ന നിലപാടാണ് സർക്കാരിനെന്നായിരുന്നു ഈ വിഷയത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സർക്കാരിന്റെ മദ്യനയം ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞ കെ സി ബി സി ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ്.

