ന്യൂഡൽഹി: ഇന്ത്യൻ വിപണിയ്ക്കായി പുതിയ കാർ നിർമ്മിക്കാനുള്ള ശ്രമങ്ങളുമായി ടെസ്ല. 20 ലക്ഷം രൂപ വില വരുന്ന കാർ ആയിരിക്കും ടെസ്ല പുറത്തിറക്കുന്നത്. ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ ടെസ്ല പ്രതിനിധികൾ ഈ മാസം ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തും.
ഗുജറാത്തിലും ടെസ്‌ല ഫാക്ടറി സ്ഥാപിച്ചേക്കുമെന്നാണ് വിവരം. പ്രതിവർഷം 5 ലക്ഷം വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷി ഈ അത്യാധുനിക ഫാക്ടറിക്ക് ഉണ്ടാകും. വാഹന നിർമ്മാണത്തിന് പുറമെ രാജ്യത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനും ടെസ്ല ലക്ഷ്യമിടുന്നു. 2024ൽ എലോൺ മസ്‌കും ഇന്ത്യയിൽ എത്താനാണ് പദ്ധതിയിടുന്നത്.
ഇന്ത്യൻ കുടുംബങ്ങൾക്ക് അനുയോജ്യമായ എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയാകും ടെസ്ല കാർ പുറത്തിറക്കുന്നത്.

