തൊണ്ടി മുതൽ കേസിൽ ഗതാഗത മന്ത്രിക്ക് ആശ്വാസമായി സുപ്രീം കോടതി വിധി

ഡൽഹി : തൊണ്ടി മുതൽ കേസിൽ പുനർ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ആന്റണി രാജുവിന്റെ ഹർജി പരിഗണിച്ച് കോടതി. ഈ കേസിൽ സംസ്ഥാന സർക്കാറിനടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. 6 ആഴ്ചയ്ക്കുളിൽ മറുപടി അറിയിക്കണമെന്നും കേസിൽ സുപ്രീം കോടതി തീരുമാനം സ്വീകരിക്കുന്നത് വരെ പുനർ അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കുന്നതായും കോടതി പറഞ്ഞു.

പോലീസ് കേസ് റദ്ദാക്കിയ ഹൈ ക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത സ്വകാര്യ വ്യക്തിയുടെ അപ്പീലിലും നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു. ആൻ്റണി രാജുവിനെതിരെ കോടതി തീരുമാനം എടുക്കുന്നത് വരെ നടപടിപാടില്ലെന്നും കോടതി ഉത്തരവിറക്കി. അപ്പീൽ നൽകിയ എം ആർ അജയന് വേണ്ടി ഡി കെ ദേവേഷും ഗതാഗത മന്ത്രിക്ക് വേണ്ടി ആർ ദീപക്, ബസന്ത് എന്നീ അഭിഭാഷകരും ഹാജരായി.