തിരുവനന്തപുരം : ഉമ്മൻ ചാണ്ടിക്കെതിരെ ഞങ്ങൾ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ഇങ്ങോട്ട് വന്ന പരാതിയാണ് കേസ് ആയതെന്നും പ്രസ്താവന നടത്തി ഇ പി. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിക്കെതിരെ ഇങ്ങോട്ട് വന്ന പരാതിയിലാണ് കേസ് എടുത്തതെന്നും ഒരു സർക്കാരെന്നനിലയിൽ അതാണ് ചെയ്യേണ്ടതെന്നും ഞങ്ങളുടെ സ്ഥാനത്തു ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യൂവെന്നും ഇ പി പറഞ്ഞു.
പ്രശ്നത്തെ നോക്കിയാണ് ഞങ്ങൾ പ്രതികരിക്കുന്നതെന്നും രാഹുൽ ഗാന്ധിക്കെതിരെ വന്ന നടപടിയിൽ കോൺഗ്രെസ്സിനെക്കാൾ എതിർത്തത് ഞങ്ങളാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. കോടതിയെയും നിയമവ്യവസ്ഥയെയും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്ന പാർട്ടിയല്ല എൽ ഡി എഫ് എന്നും ഇ പി വ്യക്തമാക്കി. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായി പങ്കെടുത്തതിൽ അഭിമാനം കൊള്ളുന്നുവെന്നും മരണം പോലെയുള്ളവയിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതാണ് മനുഷ്യസംസ്കാരമെന്നുംപറഞ്ഞാണ് ജയരാജൻ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

