ഉമ്മൻചാണ്ടിയെ ഗൂഢാലോചന നടത്തി വേട്ടയാടി, കാലം കണക്ക് ചോദിക്കും ; വി ഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ ഉമ്മൻ ചാണ്ടിയെ പിന്തുടർന്ന് വേട്ടയാടിയെന്ന് പ്രതിപക്ഷനേതാവ്. ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ ഒരു പുരുഷായുസ് മുഴുവൻ വേട്ടയാടിയെന്നും സതീശൻ അഭിയപ്രായപ്പെട്ടു. ഇവർക്കെല്ലാം കാലം കണക്ക് പറയുമെന്നും സപ്ലൈകോ മരണമണിയിലാണെന്നും അദ്ദേഹം ഗവണ്മെന്റിനെ വിമർശിച്ചു. തിരുവനന്തപുരത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് കിറ്റില്ലെങ്കിലും തിരഞ്ഞെടുപ്പിന്ന് മുൻപ് കിറ്റുണ്ടാകുമെന്നും ഖജനാവിൽ പണമില്ലെങ്കിലും വേറൊരു പെട്ടിയിൽ പണമെത്തുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.

ഈ സർക്കാരിന്റെ കാലത്ത് ലീവ് സറണ്ടർ കിട്ടില്ല, മെഡിസെപിന്റെ പേരിൽ ഗൂഢാലോചന, ജീവനക്കാരെ വഞ്ചിച്ചു പിൻവാതിൽ നിയമനം, കെ എസ് ആർ ടി സി യുടെ ഗതി വരാതിരിക്കാൻ പ്രാർത്ഥിക്കുക തുടങ്ങി രൂക്ഷ ഭാഷയിൽ ഭരണകൂടത്തെ അദ്ദേഹം വിമർശിച്ചു. അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്റെ പ്രശ്നമല്ലെന്നും പുതുപ്പള്ളിയിൽ മത്സരിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് വ്യക്തമാക്കിയുമാണ് വി ഡി സതീശൻ മാധ്യമങ്ങളോടുള്ള പ്രതികരണം അവസാനിപ്പിച്ചത്.