ഏക സിവിൽകോഡ് സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിച്ചു മുസ്ലിം ലീഗ്

കോഴിക്കോട്: മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏക സിവിൽകോഡ് സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിച്ചു. മുസ്ലിം കോർഡിനേഷന്റെ പേരിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ഉൾപ്പടെ എല്ലാ മത സംഘടനകളേയും സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേത് അല്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചത്.

മുസ്ലിം കോർഡിനേഷൻ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്. അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. കോൺഗ്രസടക്കമുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മുസ്ലിംലീഗ് ക്ഷണം നിരസിച്ചത്.