റീ ബ്രാൻഡിങിന് തയ്യാറെടുത്ത് ട്വിറ്റർ. ട്വിറ്റർ എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാനാണ് ഇലോൺ മസ്‌ക് പദ്ധതിയിടുന്നത്. ട്വിറ്റർ ആപ്പിന്റെ പേര് എക്‌സ് (X)എന്നാക്കി മാറ്റുമെന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ട്രേഡ് മാർക്കായ കിളിയുടെ ചിഹ്നവും മാറ്റുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നല്ല ഒരു ലോഗോ തയ്യാറായ ഉടൻ തന്നെ ചിഹ്നം മാറ്റാനാണ് തീരുമാനം.
ട്വിറ്ററിന്റെ നീല നിറവും മാറ്റും. മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്‌സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ പറ്റുമെങ്കിൽ നാളെ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് മസ്‌ക് പ്രഖ്യാപിച്ചത്. ഒക്ടോബറിൽ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്‌സ് കോർപ്പ് എന്ന് മാറ്റിയിരുന്നു.

