പകയും വെറുപ്പും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിലില്ല ; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയോടൊപ്പം പോയ അനുഭവം പങ്ക് വച്ച് മന്ത്രി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ ഒപ്പം ചേർന്ന അനുഭവം പങ്ക് വച്ച് വി എൻ വാസവൻ. നേരത്തോട് നേരം യാത്ര ചെയ്ത വിലാപയാത്രയും അതിൽ കിട്ടിയ ജന പിന്തുണയും തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ വളരെ വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ബുധനാഴ്ച്ച 7 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചത് മുതൽ കോട്ടയം തിരുനക്കര മൈതാനി വരെ മന്ത്രിയും വിലാപയാത്രയ്‌ക്കൊപ്പം അനുഗമിച്ചിരുന്നു.

ഭൗതിക ശരീരത്തിനൊപ്പം അനുഗമിച്ചത് താൻ രാഷ്ട്രീയം കലർത്താത്ത പ്രസ്ഥാനത്തിൽ നില്കുന്നത് കൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കി.ഇവയെല്ലാം ഒരു സംസ്കാരമാണെന്നും ഇത് കേരളം രാഷ്ട്രീയത്തിൽ വളർന്നു വരേണ്ടതാണെന്നും പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് അവസാനിച്ചത്.