ഡൽഹി : ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2023 കഴിയുന്നതോടുകൂടി 20 കോടിയായേക്കുമെന്ന് ലോക്സഭയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. ന്യുനപക്ഷ കാര്യാ മന്ത്രി സ്‌മൃതി ഇറാനി ലോക് സഭയിൽ തൃണമൂൽ കോൺഗ്രസിലെ മാല റോയി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇകാര്യം ഉന്നയിച്ചത്. 2018 ലെ സെൻസസ് പ്രകാരം രാജ്യത്തെ മുഴുവൻ ജനസംഖ്യയുടെ 14 % മുസ്ലിങ്ങൾ ആയിരുന്നെന്നും 2023 ലും ഇതിൽ കുറവ് ഉണ്ടാവില്ലെന്നും മന്ത്രി കൂട്ടി ചേർത്തു. 17 കോടിയായിരുന്നു 2011 ലെ മുസ്ലിം ജനസംഖ്യ. ടെക്നിക്കൽ ഗ്രൂപ് ഓൺ പോപ്പുലേഷൻ പ്രൊജക്ഷന്റെ കണക്കുകൾ പ്രകാരം 2023 ൽ ഇന്ത്യയുടെ ജനസംഖ്യ 138 കോടിയായിരുന്നു.
2011 ലെ ജനസംഖ്യയുടെ ആനുപാതികം വച്ചാണ് 2023 ലെ മുസ്ലിം ജനസംഖ്യ 20 കോടിയാകുമെന്ന് സ്മൃതി ഇറാനി പറഞ്ഞത്. പാസ്മാണ്ട മുസ്ലിങ്ങളുമായി ബന്ധപ്പെട്ട മാല റോയിയുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മരിപാടി നൽകിയില്ല. ഇതിന് മറുപടി പറഞ്ഞില്ലെങ്കിലും മുസ്ലിം സമുദായത്തിലെ സാക്ഷരത നിരക്ക്,പാർപ്പിടം, തൊഴിൽ പങ്കാളിത്തം, വെള്ളം, ശൗചാലയം, തുടങ്ങിയ സൗകര്യങ്ങളെ പറ്റി സ്മൃതി ഇറാനി വിശദീകരിച്ചു.

