തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയെ നടൻ അധിക്ഷേപിച്ചു. മലയാള സിനിമ നടൻ വിനായകനാണ് സോഷ്യൽ മീഡിയയിലൂടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. സോഷ്യൽ മീഡിയയിൽ ലൈവെത്തിയായിരുന്നു നടന്റെ ആഭാസം. ആരാണ് ഉമ്മൻചാണ്ടി, എന്തിനാണ് 3 ദിവസം അവധി, നിർത്തിയിട്ട് പോ, പത്രക്കാരോടാണ് എന്നിങ്ങനെയാണ് വിനായകൻ ലൈവിലൂടെ പറഞ്ഞത്. എന്നാൽ നടന്റെ ഈ അധിക്ഷേപം വൈറലാവുകയായിരുന്നു. സമൂഹത്തിൽ നിലയും വിലയുമുള്ള ആദരണീയനും മുൻ മുഖ്യമന്ത്രിയുമായ വ്യക്തിയുടെ മരണത്തെപോലും ബഹുമാനിക്കാതെയുള്ള പെരുമാറ്റമായിരുന്നു വിനായകന്റേത്. നടന്റെ ഈ പരാമർശത്തിനെതിരെ ഡി ജി പിക്ക് മുൻപാകെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുകയാണ്. നടൻ മാപ്പ് പറയണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.
2023-07-20

