കോട്ടയം : കാണാൻ തോന്നിക്കുന്നതും എന്നാൽ അതെ സമയം കണ്ടിരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയെന്ന് മുരളി തെമ്മാരുകുടി. ഒരു വ്യക്തി ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചാൽ ആ വ്യക്തിയെ ജനം തിരിച്ച് സ്നേഹിക്കുന്നതിന്റെ നേർക്കാഴ്ചയാണ് നമ്മൾ വിലാപ യാത്രയിലെ ജനത്തിരക്കിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മുരളി ഉമ്മൻ ചാണ്ടിയെപ്പറ്റി പറഞ്ഞത്.
ആയിരക്കണക്കിന് ദൂരത്തിരുന്നു ഇത് കാണുന്ന എനിക്ക് സങ്കടം വരുമ്പോൾ അദ്ദേഹത്തിന്റെ അണികൾക്കും വീട്ടുകാർക്കും ആരാധകർക്കും എത്രത്തോളം വിഷമം ഉണ്ടാകുമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ആളുകളുടെ ഒഴുക്ക് അവിടേക്ക് കൂടുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പ്രാപ്തമായി പള്ളിയിലും വീട്ടിലുമുണ്ടോ എന്ന ആശങ്കയാണ് അദ്ദേഹം പങ്ക് വച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ അവിടെ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്ന് പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

