ന്യൂഡൽഹി : ബി ജെ പി യെ നേരിടാനുള്ള 26 കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ഇനി മുതൽ ‘ഇന്ത്യ’ എന്നറിയപ്പെടും. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസിവ് അലയൻസ് ( -I -N -D -I -A )എന്ന പേരാണ് 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പി യെ നേരിടാൻ നിർമിച്ച സഖ്യത്തിന്റെ പേര്. ബംഗളുരുവിൽ വച്ച് നടന്ന യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്
. ഇന്നത്തെ വിശാല യോഗത്തിന് മുൻപ് നേതാക്കൾ അനൗദ്യോഗിക യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ സഖ്യത്തിന് പുതിയ പേര് വേണമെന്ന് ആവശ്യം ഉയർന്ന് വന്നിരുന്നു. നിലവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് യുണൈറ്റഡ് പ്രോഗ്രസ്സിവ് അലയൻസ് എന്നാണ് (യു പി എ) എന്നാണ് പറയുന്നത്. ഇതിൽ പ്പെടാത്ത കക്ഷികളും വിശാലകൂട്ടായ്മയിൽ ഉള്ളതുകൊണ്ടാണ് പുതിയ പേര് നൽകിയത്.

