കാസർഗോഡ്: സ്‌കൂളിനുള്ളിലേയ്ക്ക് മരം വീണ് ആറാം ക്ലാസുകാരി ആയിഷത്ത് മിൻഹ മരണപ്പെട്ട സംഭവത്തിൽ പ്രിൻസിപ്പളിനും പ്രഥമാദ്ധ്യാപികയ്ക്കുമെതിരെ നടപടി. വിദ്യാഭ്യാസ വകുപ്പാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.
പ്രിൻസിപ്പളിനെയും പ്രഥമാദ്ധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ജൂലൈ മൂന്നിനാണ് സ്‌കൂളിനുള്ളിലേക്ക് മരം വീണ് ആയിഷത്ത് മിൻഹ മരിച്ചത്.
കാസർഗോഡ് അംഗടി മുഗർ ഗവൺമെന്റ് എച്ച് എസ് എസിലായിരുന്നു അപകടം നടന്നത്. സ്‌കൂളിന് മുകളിൽ അപകടകരമായി നിന്നിരുന്ന മരം മറിഞ്ഞ് വീണായിരുന്നു അപകടം. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പളിന്റെയും പ്രഥമാദ്ധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

