കോവിഡ് : കയറ്റുമതി സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കയറ്റുമതി സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഏപ്രില്‍ 20 ന് യോഗം വിളിച്ചത്.കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഈ യോഗത്തില്‍ അധ്യക്ഷത വഹിക്കുക.ഈ യോഗം ഉപകാരപ്രദമാകുമെന്നാണ് വാണിജ്യ രംഗത്ത് നിന്നുള്ള പ്രതികരണം. മാര്‍ച്ചില്‍ 60.29 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. 34.45 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി. എന്നാല്‍ ഏപ്രില്‍ മാസത്തോടെ കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്. കയറ്റുമതി കൊവിഡില്‍ തളരാതിരിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ശ്രമം തുടങ്ങിയിരിക്കുന്നത്.