കൊല്ലം: കൊവിഡ് രോഗികളുടെ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചെന്ന് കൊല്ലം ഡിഎംഒ. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചത്. കളക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. എന്നാൽ, ഉത്തരവിനെ പറ്റി അറിയില്ലെന്നാണ് ജില്ലാ കളക്ടറുടെ മറുപടി.
ഗൃഹചികിത്സ അവസാനിപ്പിക്കണമെന്നും രോഗികളെ ഡിസിസികളിലേക്കോ സിഎഫ്എൽടിസികളിലേക്കോ മാറ്റണമെന്നുമായിരുന്നു ഡിഎംഒയുടെ ഉത്തരവ്. വീട്ടിൽ ചികിത്സയിൽ തുടരുന്ന മുഴുവൻ രോഗികളെയും മാറ്റണമെന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്.