ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി കോടിയേരി ബാലകൃഷ്ണനെ നിയോഗിച്ചു

kodiyeri

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി നിയോഗിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ പി രാജീവിനെ ഉൾപ്പെടുത്തിയതോടെയാണ് കോടിയേരിയെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററിന്റെ ചുമതല നൽകുന്നത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. മകൻ ബിനോഷ് കോടേയേരി കർണാടകയിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആരോഗ്യ കാരണങ്ങൾ എന്ന് പറഞ്ഞു കൊണ്ടായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്.

എന്നാൽ ഇതുവരെ സിപിഎം മറ്റൊരാളെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചിട്ടുമില്ല. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ആക്ടിങ് സെക്രട്ടറിയായി തന്നെ തുടരുകയാണ്. അതേസമയം കോടിയേരിയെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി നിയമിക്കാൻ സാധ്യത ഉണ്ടെന്ന് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യം സൂചിപ്പിച്ചായിരുന്നു. ആരോഗ്യം വീണ്ടെടുത്ത സാഹചര്യത്തിലാണ് കോടിയേരിയെ വീണ്ടും പരിഗണിക്കുന്നത്.നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയനൊപ്പം പിന്നിൽ നിന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന കോടിയേരിയായിരുന്നു. സഖ്യകക്ഷികളുമായിട്ടുള്ള ചർച്ചയും എല്ലാ കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.