അറബികൾ കേരളത്തിലേക്ക് ഒഴുകിയെത്തും ; പ്രചാരണത്തിനായി മാത്രം അനുവദിച്ചത് 7 കോടി

അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കേരളം. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി മിഡിൽ ഈസ്റ്റിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടതായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അറബ് രാജ്യങ്ങളിൽ പ്രചാരണം നടത്തുന്നതിനായി ഏഴു കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.

ആയുർവേദ ചികിത്സ, വെൽനെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ് ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ. ഇതിനായാണ് മിഡിൽ ഈസ്റ്റിൽ നിന്ന് സഞ്ചാരികൾ എത്തുന്നത്. ദുബായ്, ദോഹ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലും അറബ് റേഡിയോകളും ദൃശ്യമാദ്ധ്യമങ്ങളും വഴിയും കേരളത്തിലെ മൺസൂൺ ടൂറിസത്തെക്കുറിച്ച് പ്രചാരണങ്ങൾ നടത്തും.