വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികമായി ചോദിക്കാൻ ഒരുങ്ങി കേരള കോൺഗ്രസ് (എം). പാർട്ടിയുടെ സിറ്റിങ് സീറ്റായ കോട്ടയത്തിനൊപ്പം പത്തനംതിട്ടയും വേണമെന്നാണ് കേരള കോൺഗ്രസ് (എം)ന്റെ ആവശ്യം.
പത്തനംതിട്ട പാർലമെന്റ് മണ്ഡലം പരിധിയിൽ പാർട്ടിക്ക് മൂന്ന് എം.എൽ.എ. മാരുണ്ട്. തിങ്കളാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗവും ഇക്കാര്യത്തിൽ ഒരേ വികാരം പങ്കിട്ടു.
പ്രതിസന്ധിയിലായ റബ്ബർകർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൃഷിച്ചെലവും ഉല്പാദനച്ചെലവും കണക്കിലെടുത്ത് റബ്ബറിന് താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു.

