സർക്കാർ വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത് – ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

മലപ്പുറം ജില്ലയിലെ പ്ലസ് വൺ പ്രവേശന സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണമെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയപ്പോഴായിരുന്നു കട്ജുവിന്റെ വിമർശനം.

സ്പീക്കർ എഎൻ ഷംസീറും പരിപാടിയിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് സർക്കാർ കളിക്കുന്നതെന്നും, ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും കട്ജു സ്പീക്കറിന് മുന്നറിയിപ്പ് നൽകി. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക സീറ്റ് അനുവദിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.