ഇന്ത്യ-തായ്‌ലൻഡ് റോഡ് പൂർത്തിയായി – നിതിൻ ഗഡ്ഗരി

ഇന്ത്യയെ മ്യാന്‍മാറും തായ്‌ലാന്‍ഡുമായി റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ത്രിരാഷ്ട്ര പാതയുടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 2019 ഡിസംബറോടെ പാത പ്രവര്‍ത്തനക്ഷമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ദൂരം, റൂട്ട് എന്നിവയിലെ വെല്ലുവിളികളും കോവിഡ് മഹാമാരിയും പദ്ധതി നീണ്ടുപോകാന്‍ കാരണമായി.

മൂന്നുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് പാത ഉത്തേജനമാകുമെന്നാണ് കണക്കുകൂട്ടല്‍.ഹൈവേ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യാണ്.