തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തിനായി പരമാവധി സ്വകാര്യ ആശുപത്രികളെക്കൂടി ഉപയോഗിക്കാന്‍ തീരുമാനം. സ്വകാര്യ ആശുപത്രികളുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് പരമാവധി ജനങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി അഭ്യര്‍ത്ഥിച്ചിരുന്നു.
കൊറോണ പ്രതിരോധത്തില്‍ ആദ്യഘട്ടത്തില്‍ ചികിത്സ സംവിധാനം ഒരുക്കിയ ആശുപത്രികള്‍ തന്നെയാകും ഇതിലുള്‍പ്പെടുക. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവിനെ സംബന്ധിച്ച് സര്‍ക്കാര്‍ ഇടപെടലുണ്ടാകരുതെന്ന ആദ്യഘട്ടത്തിലെ ധാരണയിന്മേലും ചര്‍ച്ച നടക്കുമെന്നാണ് അറിവ്. 407 ആശുപത്രികളാണ് ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ളത്. എന്നാല്‍ ഇതില്‍ 137 ആശുപത്രികളാണ് നിലവില്‍ കൊറോണ ചികിത്സ പുന:രാരംഭിച്ചിട്ടുള്ളത്.