ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പേരയ്ക്ക. പോഷക സമൃദ്ധമായ ഒന്നാണിത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. കലോറി ഏറ്റവും കുറഞ്ഞ ഫലവർഗമാണ് പേരയ്ക്ക. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പേരയ്ക്കിലുണ്ട്.
വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണമേകാനും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും പേരയ്ക്ക് ഉത്തമമാണ്.
പേരയ്ക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്.പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് പതിവായി പേരയ്ക്ക കഴിക്കാം. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക ഉത്തമമാണ്.

